Kerala
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവുനായയുടെ ആക്രമണം; പത്തു മാനുകള്‍ ചത്തു
പ്രത്യേകം തയ്യാറാക്കിയ ആവാസ വ്യവസ്ഥയിലാണ് മാനുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.
തൃശൂര്‍| പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവുനായയുടെ ആക്രമണം. ആക്രമണത്തില്‍ പത്തുമാനുകള്‍ ചത്തു. പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലാണ് മാനുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പുത്തൂരിലെത്തും.
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കല്‍ പാര്‍ക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നാടിന് സമര്‍പ്പിച്ചത്. 336 ഏക്കറില്‍ 80 ഇനങ്ങളിലായി 534 ജീവികളെ പാര്‍പ്പിക്കാനാവുന്ന സൗകര്യത്തോടെയാണ് പാര്‍ക്ക് ഒരുക്കിയത്.
---- facebook comment plugin here -----




