Connect with us

Kerala

സ്‌കൂബ പരിശീലനത്തിനിടെ കടന്നു പിടിച്ചു; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കി വിദ്യാര്‍ഥിനികള്‍

തിരുവനന്തപുരത്തെ വിദ്യാലയത്തിലെ എന്‍സിസി കേഡറ്റുകളാണ് പെണ്‍കുട്ടികള്‍.

Published

|

Last Updated

തിരുവനന്തപുരം |  സ്‌കൂബ ഡൈവിംഗ് പരിശീലനത്തിനിടെ ദേഹത്ത് കടന്നു പിടിച്ചുവെന്ന് പരിശീലകനെതിരെ പരാതി നല്‍കി പെണ്‍കുട്ടികള്‍. വര്‍ക്കല കാപ്പില്‍ വെച്ചായിരുന്നു സംഭവം. വെള്ളത്തിനടിയില്‍ വെച്ച് പരിശീലകനായ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കടന്നു പിടിച്ചെന്നാണ് പരാതി. തിരുവനന്തപുരത്തെ വിദ്യാലയത്തിലെ എന്‍സിസി കേഡറ്റുകളാണ് പെണ്‍കുട്ടികള്‍.

പരിശീലനത്തിന്റെ ഭാഗമായാണ് കാപ്പില്‍ എത്തിയത്. നിരവധി പെണ്‍കുട്ടികള്‍ക്ക് സമാന അനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും രണ്ട് പെണ്‍കുട്ടികളാണ് പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അയിരൂര്‍ പോലീസ് കേസെടുത്തു

Latest