National
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്; ഉച്ചവരെ രേഖപ്പെടുത്തിയത് 47.6ശതമാനം വോട്ട്
നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന വെസ്റ്റ് ചമ്പാരണ്‍, ഈസ്റ്റ് ചമ്പാരണ്‍ ,സീതാമര്‍ഹി ,മധുബനി സുപൗള്‍ ,അരാരിയ ,കിഷന്‍ഗഞ്ച് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്
പാറ്റ്‌ന | ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.
വോട്ടെടുപ്പ് നടന്ന സീറ്റുകള്‍: 122 നിയമസഭാ മണ്ഡലങ്ങളില്‍. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിവരെ 47.6ശതമാനം വോട്ട് രേഖപ്പെടുത്തി.
1,302 സ്ഥാനാര്‍ഥികളുള്ളതില്‍ 136 പേര്‍ (ഏകദേശം 10 ശതമാനം) സ്ത്രീകളാണ്.
3.70 കോടി (1.95 കോടി പുരുഷന്മാരും 1.74 കോടി സ്ത്രീകളും) വോട്ടര്‍മാരുമാണുള്ളത്. രണ്ടാംഘട്ടത്തില്‍ 45,399 വോട്ടിംഗ് കേന്ദ്രങ്ങളാണുള്ളത്.
നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന വെസ്റ്റ് ചമ്പാരണ്‍, ഈസ്റ്റ് ചമ്പാരണ്‍ ,സീതാമര്‍ഹി ,മധുബനി സുപൗള്‍ ,അരാരിയ ,കിഷന്‍ഗഞ്ച് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മന്ത്രിസഭയിലെ 12 മന്ത്രിമാര്‍ ഈ ഘട്ടത്തില്‍ മത്സരിക്കുന്നുണ്ട്: ബിജേന്ദ്ര പ്രസാദ് യാദവ് (സുപൗള്‍), സുമിത്ര് കുമാര്‍ സിംഗ് (ചകൈ), മുഹമ്മദ് സമാ ഖാന്‍ (ചെയിന്‍പൂര്‍), ലേഷി സിംഗ് (ധംദാഹ), കൃഷ്ണ നന്ദന്‍ പാസ്വാന്‍ (ഹര്‍സിദ്ധി), രേണു ദേവി (ബേട്ടിയ), നീരജ് കുമാര്‍ ബബ്ലു (ഛതാപൂര്‍), നിതീഷ് മിശ്ര (ഝന്‍ഝാര്‍പൂര്‍), പ്രേം കുമാര്‍ (ഗയ), ശീലാ മണ്ഡല്‍ (ഫുള്‍പരാസ്), വിജയ് മണ്ഡല്‍ (സിക്ടി), ജയന്ത് രാജ് കുശ്വാഹ (അമര്‍പൂര്‍). എന്നിവരാണവര്‍
ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച ആറ് സീറ്റുകളില്‍ മത്സരിക്കുന്നു. മാഞ്ചിയുടെ മരുമകള്‍ ദീപ മാഞ്ചി മത്സരിക്കുന്നതും ശ്രദ്ധേയമാണ്.
വോട്ടെണ്ണല്‍ നവംബര്‍ 14ന് നടക്കും.



