Kerala
പാമ്പ് കടിയേറ്റെന്ന് സംശയം; ഏട്ടു വയസുകാരി മരിച്ചു
കഴിഞ്ഞ ദിവസം ശരീരത്തില്‍ നീലനിറം കണ്ടെത്തിനെ തുടര്‍ന്നാണ് കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രി പ്രവേശിപ്പിച്ചത്
കോഴിക്കോട്| പാമ്പ് കടിയേറ്റെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏട്ടു വയസുകാരി മരിച്ചു. കൊടുവള്ളി സ്വദേശി യുകെ ഹാരിസ് സഖാഫിയുടെ മകള്‍ ഫാത്തിമ ഹുസ്‌നയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ശരീരത്തില്‍ നീലനിറം കണ്ടതിനെ തുടര്‍ന്നാണ് കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രി പ്രവേശിപ്പിച്ചത്.
ഫാത്തിമ നിന്ന ഭാഗത്ത് പാമ്പ് ഇഴഞ്ഞുപോകുന്നത് കണ്ടതായി സമീപത്തുണ്ടായിരുന്നവര്‍ പറയുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യ്തതിന് ശേഷമേ മരണകാരണം വ്യക്തമാക്കാന്‍ സാധിക്കുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മാനിപുരം സ്‌കൂളിലെ നാലാം ക്ലസ്സ് വിദ്യാര്‍ഥിയാണ് ഫാത്തിമ ഹുസ്‌ന.
---- facebook comment plugin here -----




