Kerala
പാലോട് പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്ന് പേര്‍ക്ക് പരുക്ക്
പടക്കം കെട്ടുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം
തിരുവനന്തപുരം| തിരുവനന്തപുരം പാലോട് പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. നന്ദിയോട് പേരയം താളിക്കുന്നിലെ ആന്‍ ഫയര്‍ വര്‍ക്‌സിലാണ് സംഭവം.
ഷീബ, അജിത, മഞ്ജു എന്നിവര്‍ക്കാണ് പരുക്കേറ്റത്. മൂവരും പടക്ക നിര്‍മ്മാണശാലയിലെ തൊഴിലാളികളാണ്. മൂന്നു പേരെയും മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതില്‍ ഷീബയുടെ നില അതീവഗുരുതരമാണ്.
പടക്കം കെട്ടുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. അജിത് കുമാര്‍ എന്നയാളുടേതാണ് പടക്ക നിര്‍മാണശാല. പാലോട് പോലീസ് സ്ഥലത്തെത്തി.
---- facebook comment plugin here -----




