Kerala
പോക്‌സോ കേസ് പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ഇടുക്കി നെടുങ്കണ്ടം സ്റ്റേഷനിലെ ഷാനു എം വാഹിദ്, ഷമീര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

ഇടുക്കി | പോക്‌സോ കേസ് പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ പോലീസുകാര്‍ക്കെതിരെ നടപടി. നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.
സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പ്രതിക്ക് എക്‌സ്‌കോര്‍ട്ട് പോയത് ഈ പോലീസുകാരായിരുന്നു.
കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ഇന്റലിജന്‍സ് ശിപാര്‍ശ ചെയ്തിരുന്നു.
---- facebook comment plugin here -----