Connect with us

Eduline

ശമ്പളത്തോടെ ഇന്റേൺഷിപ്പ്

ആറ് മാസത്തെ ശമ്പളത്തോടുകൂടിയ ഇന്റേൺഷിപ്പ്‌

Published

|

Last Updated

ദേശീയ പ്രാധാന്യമുള്ള മേഖലകളിലെ ഗവേഷണ പ്രവർത്തനങ്ങൾക്കായി ആറ് മാസത്തെ ശമ്പളത്തോടുകൂടിയ ഇന്റേൺഷിപ്പിന് പ്രതിരോധ മന്ത്രാലയത്തിലെ ഗവേഷണ വികസന ഡിപാർട്ട്മെന്റ് വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ലക്നോ റോഡിലെ തിമാർപൂർ ഡൽഹി 110054 ലെ ഡി ആർ ഡി ഒ യുടെ സോളിഡ് സ്റ്റേറ്റ് ഫിസിക്‌സ് ലബോറട്ടറിയിലാണ് (എസ് എസ് പി എൽ) ഒഴിവുകൾ.

യോഗ്യത

ഫിസിക്‌സ്/കെമിസ്ട്രി/ ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കൽ/മെറ്റീരിയൽ സയൻസ്/ക്വാണ്ടം ടെക്‌നോളജി/ലേസർ ഒപ്റ്റിക്‌സ്/ സെമികണ്ടക്ടർ ഉപകരണം/ ഐ ടി/സി എസ് ഇ എന്നീ വിഷയങ്ങളിൽ ബി ഇ/ബി ടെക് എം എസ്‌സി/എം ടെക് ബിരുദമോ തത്തുല്യമോ ഉള്ളവർക്ക് ഇന്റേൺഷിപ്പിന് അപേക്ഷിക്കാം.

സ്‌റ്റൈപെൻഡ്

തിരഞ്ഞെടുക്കപ്പെടുന്ന 52 ഉദ്യോഗാർഥികൾക്ക് പ്രതിമാസം 5,000 രൂപ സ്‌റ്റൈപെൻഡ് ലഭിക്കും. ഇന്റേൺഷിപ്പ് കാലയളവ് കുറഞ്ഞത് നാല് ആഴ്ച മുതൽ പരമാവധി ആറ് മാസം വരെയാണ്.
ആറ് മാസത്തേക്ക് ഇന്റേൺഷിപ്പ് ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് മാത്രമേ പ്രതിമാസം 5,000 രൂപ സ്‌റ്റൈപെൻഡിന് അർഹതയുണ്ടാകു.

അപേക്ഷിക്കേണ്ട വിധം

താത്പര്യമുള്ള ഉദ്യോഗാർഥികൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശിപാർശയോടൊപ്പം കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോം https://forms.gle/yMLPLTtWz4Jid6Da8 എന്ന ലിങ്കിൽ സമർപ്പിക്കണം. അവസാന തീയതി ഈ മാസം 14.

നൂതന സെമികണ്ടക്ടർ മെറ്റീരിയലുകളുടെയും ഉപകരണങ്ങളുടെയും മേഖലയിൽ ഗവേഷണം നടത്തുന്ന സ്ഥാപനമാണ് സോളിഡ് സ്റ്റേറ്റ് ഫിസിക്‌സ് ലബോറട്ടറി (എസ് എസ് പി എൽ). സംയുക്ത സെമികണ്ടക്ടറുകൾ (ബൾക്ക് ക്രിസ്റ്റൽ, എപ്പി-ലെയർ ഘടന), എം ഇ എം എസ്, എം എം ഐ സികൾ, അക്കൗസ്റ്റിക് സെൻസർ സിസ്റ്റങ്ങൾ, ലേസർ ഡയോഡുകൾ, ഐ ആർ സെൻസറുകൾ, നാനോ ടെക്‌നോളജി എന്നിവയുടെ വികസനം ഗവേഷണ മേഖലകളിൽ ഉൾപ്പെടുന്നു.

മെറ്റീരിയൽ തയ്യാറാക്കൽ, സർക്യൂട്ട് ഡിസൈൻ, ഉപകരണ നിർമാണം എന്നിവക്കുള്ള അത്യാധുനിക സൗകര്യങ്ങൾ ഈ ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest