Connect with us

muslim league

കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുണ്ടെന്ന് പിഎംഎ സലാം

വഴിയെ പോകുന്നവര്‍ക്കെല്ലാം മറുപടി നല്‍കേണ്ട ബാധ്യത ലീഗിനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു

Published

|

Last Updated

മലപ്പുറം |  പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി എം എ സലാം.വഴിയെ പോകുന്നവര്‍ക്കെല്ലാം മറുപടി നല്‍കേണ്ട ബാധ്യത ലീഗിനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളോ നേതാക്കളോ ആരോപണം ഉന്നയിച്ചാല്‍ ലീഗ് മറുപടി നല്‍കാം. എആര്‍ നഗര്‍ സഹകരണ ബേങ്കുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ അന്വേഷിക്കേണ്ടത് സഹകരണ വകുപ്പാണ്. ഏത് അന്വേഷണവും നേരിടാന്‍ മുസ്ലിം ലീഗ് തയാറാണെന്നും സലാം വ്യക്തമാക്കി

എആര്‍ നഗര്‍ ബേങ്കില്‍ 1,021 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നും ഇതിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയാണെന്നുമായിരുന്നു ജലീലിന്റെ ആരോപണം. സംഭവത്തില്‍ ഇ ഡി അന്വേഷണം നടത്തണമെന്നും കെ ടി ജലീല്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ജലീലിനെ തള്ളി മുഖ്യമന്ത്രി രംഗത്തുവന്നത്. കേരളത്തിലെ സഹകരണമേഖല ഇഡി കൈകാര്യം ചെയ്യേണ്ടതല്ലെന്നും സാധാരണ നിലയ്ക്ക് ഉന്നയിക്കാന്‍ പാടില്ലാത്ത ആവശ്യമാണ് ജലീല്‍ ഉന്നയിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

---- facebook comment plugin here -----

Latest