Kerala
ഭൂമി തരംമാറ്റത്തില്‍ വീഴ്ച: വയനാട് ഡെപ്യൂട്ടി കളക്ടര്‍ക്കെതിരെ നടപടി
ഭൂമി തരംമാറ്റുന്നതിന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നതാണ് പരാതി.
കല്‍പ്പറ്റ| ഭൂമി തരംമാറ്റാനുള്ള നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്ന പരാതിയില്‍ വയനാട് ഡെപ്യൂട്ടി കളക്ടര്‍ സി. ഗീതയെ സസ്‌പെന്‍ഡ് ചെയ്തു. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ജെ. ദേവസ്യയുടെ പരാതിയിലാണ് നടപടി. ഭൂമി തരംമാറ്റുന്നതിന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നതാണ് പരാതി. പണം നല്‍കില്ലെന്ന് പറഞ്ഞതോടെ തരംമാറ്റത്തിനുള്ള അപേക്ഷ നിരസിക്കുകയായിരുന്നു. നടപടിയില്‍ ഗുരുതരമായ ചട്ടലംഘനവും കൃത്യവിലോപവും ഉണ്ടായെന്ന് വ്യക്തമാക്കിയാണ് സസ്‌പെന്‍ഷന്‍.
---- facebook comment plugin here -----




