Kerala
ബൈക്കിനു പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു
ചെമ്പന്നൂര്‍ ഗോഡൗണിന് സമീപം പാറയില്‍ വീട്ടില്‍ ഷേര്‍ളി (51) ആണ് മരിച്ചത്
കൊച്ചി | ബൈക്കിനു പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ച് മകനൊപ്പം യാത്ര ചെയ്യുകയായിരുന്ന അമ്മ മരിച്ചു. ചെമ്പന്നൂര്‍ ഗോഡൗണിന് സമീപം പാറയില്‍ വീട്ടില്‍ ഷേര്‍ളി (51) ആണ് മരിച്ചത്.
ദേശീയ പാതയില്‍ കരിയാട് കവലയില്‍ വച്ചാണ് പിന്നില്‍ നിന്നെത്തിയ ലോറി ഷേര്‍ളിയും മകനും സഞ്ചരിച്ച ബൈക്കിന് പിന്നില്‍ ഇടിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരിയാണ് ഷേര്‍ളി.
---- facebook comment plugin here -----



