Connect with us

Kerala

ബസ് യാത്രക്കിടെ അനാവശ്യമായി വീഡിയോ എടുത്തു: ഷിംജിതയ്‌ക്കെതിരെ പരാതി നല്‍കി യാത്രക്കാരി

ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയാണ് കണ്ണൂര്‍ പോലീസില്‍ പരാതി നല്‍കിയത്

Published

|

Last Updated

കണ്ണൂര്‍| ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിത മുസ്തഫക്കെതിരെ പരാതി നല്‍കി കണ്ണൂര്‍ സ്വദേശിയായ യുവതി. ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയാണ് കണ്ണൂര്‍ പോലീസില്‍ പരാതി നല്‍കിയത്. തന്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ദീപകിന്റെ കേസില്‍ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ കുന്ദമംഗലം കോടതി ഈ മാസം 27ന് വിധി പറയും.

Latest