Kerala
എറണാകുളത്ത് എക്സൈസ് കാല്‍ കിലോയിലധികം എം ഡി എം എ പിടിച്ചെടുത്തു
രണ്ടിടത്തായി നടന്ന റെയ്ഡിലാണ് വ്യാവസായിക അളവില്‍ ലഹരിമരുന്ന് പിടികൂടിയത്
കൊച്ചി | എറണാകുളത്ത് എക്സൈസ് രണ്ടിടത്തായി നടത്തിയ പരിശോധനയില്‍ കാല്‍ കിലോയിലധികം എം ഡി എം എ പിടിച്ചെടുത്തു. എറണാകുളം എക്‌സൈസ് റേഞ്ച് ടീം നടത്തിയ റെയ്ഡിലാണ് രണ്ട് കേസുകളിലായി വ്യാവസായിക അളവില്‍ ലഹരിമരുന്ന് പിടികൂടിയത്.
നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജില്‍ നിന്ന് 252.48 ഗ്രാം എം ഡി എം എയുമായി എസ് ആദര്‍ശ്(28) എന്നയാളും ജവാഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് 5.32 ഗ്രാം എം ഡി എം എ, 0.008 ഗ്രാം എല്‍ എസ് ഡി സ്റ്റാമ്പ് എന്നിവയുമായി മുഹമ്മദ് യാസീന്‍ (25) എന്നയാളുമാണ് പിടിയിലായത്. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍ അഭിരാജും സംഘവും പരിശോധനക്കു നേതൃത്വം നല്‍കി.
---- facebook comment plugin here -----



