Connect with us

Kerala

ഹാജരാക്കിയ വോയിസ് ക്ലിപ്പിന്റെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ച് പ്രോസിക്യൂഷന്‍;രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റിവെച്ചു

പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ഈ മാസം 28ന് വിധി പറയും

Published

|

Last Updated

പാലക്കാട്  | എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായുള്ള മൂന്നാമത്തെ ലൈംഗിക പീഡന കേസില്‍ വിധി പറയുന്നത് പത്തനംതിട്ട സെഷന്‍സ് കോടതി ഈ മാസം 28 ലേക്ക് മാറ്റി. തിരുവല്ല മജിസ്‌ടേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യത്തിനായി പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക് സെഷന്‍സ് കോടതിയെ സമീപിച്ചത്. കേസില്‍ ഈ മാസം 21 ന് ഇരു ഭാഗത്തിന്റെയും വാദം വിശദമായി കേട്ട ശേഷം കേസ് വിധി പറയാനായി ഇന്നത്തേക്ക് മാറ്റിയിരുന്നു.

ഇന്ന് രാവിലെ കേസ് പരിഗണിച്ചപ്പോള്‍ വാദിഭാഗം ഹാജരാക്കിയ, ഇരയുടെയും രാഹുലിന്റെയും ചാറ്റിന്റെ വോയിസ് ക്ലിപ്പിന്റെ അധികാരികതയില്‍ പ്രോസിക്യക്ഷന്‍ സംശയം ഉന്നയിച്ചു. രാഹുലും യുവതിയുമായി സൗഹൃദത്തിലായിരുന്നതായും, , ഉഭയ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നുമുള്ള വാദിഭാഗത്തിന്റെ വാദം സ്ഥിരീകരിക്കാനായി നല്‍കിയ, വാട്‌സാപ്പിലുള്ള വോയിസ് ക്ലിപ്പാണ് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി വോയിസ് ക്ലിപ്പ് ശാസ്ത്രീയ പരിശോധനക്ക് അയക്കാന്‍ തീരുമാനിച്ചത്. പരിശോധനയുടെ ഫലം ലഭിച്ച ശേഷം, ഈ മാസം 28 ന് കേസില്‍ വിധി പറയും.

 

---- facebook comment plugin here -----

Latest