Kerala
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണത്തിന് തുടക്കം
10,000 കോടി രൂപയുടെ പദ്ധതിയാണ് രണ്ടാംഘട്ടത്തിൽ നടപ്പിലാക്കുന്നത്.
തിരുവനന്തപുരം| വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. 10,000 കോടി രൂപയുടെ പദ്ധതിയാണ് രണ്ടാംഘട്ടത്തിൽ നടപ്പിലാക്കുന്നത്. 2028 ഡിസംബറിൽ നിർമാണം പൂർത്തിയാകുന്നതോടെ പൂര്‍ണമായ തുറമുഖമായി മാറും. വികസനം പൂർത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി പ്രതിവർഷം 57 ലക്ഷം കണ്ടെയ്നറുകളായി വർധിക്കും. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർവാനന്ദ സോനോവാൾ, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
---- facebook comment plugin here -----





