Kerala
വാഹന ചട്ടങ്ങൾ കർശനമാക്കി കേന്ദ്രം;വർഷത്തിൽ അഞ്ച് ചെലാൻ കിട്ടിയാൽ ലൈസൻസ് റദ്ദാക്കും
ചെലാനുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇലക്ട്രോണിക്കലായോ 15 ദിവസത്തിനുള്ളില്‍ നേരിട്ടോ കൈപ്പറ്റാമെന്നാണ് പ്രധാന നിര്‍ദേശം.
തിരുവനന്തപുരത്ത് | ഒരു വർഷത്തിൽ അഞ്ചോ അതിലധികമോ നിയമലംഘനം നടത്തിയാൽ ഡ്രൈവരുടെ ലൈസന്‍സ് റദ്ദാക്കും. കേന്ദ്ര മോട്ടോർ വാഹന വകുപ്പ് അംഗീകരിച്ച പുതിയ ഗതാഗത നിയമത്തിലെ വ്യവസ്ഥകളാണിത്. 2026 ജനുവരി 1 മുതൽ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. കർശന നിയമം പാലിച്ച് മുന്നോട്ട് പോകണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചെലാനുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇലക്ട്രോണിക്കലായോ 15 ദിവസത്തിനുള്ളില്‍ നേരിട്ടോ കൈപ്പറ്റാമെന്നാണ് പ്രധാന നിര്‍ദേശം. ചെലാന്‍ ലഭിച്ച് 45 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കണം. ഈ കാലാവധി നീട്ടിവയ്ക്കില്ല. നിയമലംഘനം നടത്തുകയും മൂന്ന് മാസം വരെ പിഴയടയ്ക്കുകയും ചെയ്യാത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദേശമുണ്ട്. ലൈസൻസ് സസ്പെന്‍ഡ് ചെയ്യുന്നതിന് മുൻപ് വാഹന ഉടമയുടെ ഭാഗം കേൾക്കണം എന്നും പുതിയ ചട്ടത്തിൽ പറയുന്നു.





