Kerala
പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്നു മുതല്‍; വെബ്‌സൈറ്റിലൂടെ വൈകിട്ട് നാലു മുതല്‍ അപേക്ഷിക്കാം
ഈ മാസം 21 വരെയാണ് അപേക്ഷ നല്‍കാനാകുക.

തിരുവനന്തപുരം| സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ക്ക് ഇന്നു തുടക്കം. ഏകജാലക സംവിധാനത്തിലുള്ള ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയാണ് പ്രവേശനത്തിന് അപേക്ഷിക്കേണ്ടത്. വൈകിട്ട് നാലു മണി മുതല്‍ അപേക്ഷ സമര്‍പ്പിക്കാനാകും. ഈ മാസം 21 വരെയാണ് അപേക്ഷ നല്‍കാനാകുക.
ഒരു റവന്യൂ ജില്ലയിലെ സ്‌കൂളുകള്‍ക്കെല്ലാമായി ഒരൊറ്റ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും.സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കായി സ്‌കൂളുകളില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിഎച്ച്എസ്ഇ പ്രവേശനത്തിനുള്ള അപേക്ഷകളും ഇന്ന് മുതല്‍ സമര്‍പ്പിക്കാം. പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് മേയ് 24നും ഒന്നാം അലോട്ട്‌മെന്റ് ജൂണ്‍ രണ്ടിനും പ്രസിദ്ധീകരിക്കും.
---- facebook comment plugin here -----