Kerala
ലഹരി പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച കേസ്; പി കെ ഫിറോസിന്റെ സഹോദരന് ജാമ്യം
കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്

കോഴിക്കോട് | ലഹരി പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച കേസില്‍ പി കെ ഫിറോസിന്റെ സഹോദരന്‍ പി കെ ബുജൈറിന് കോടതി ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആഗസ്റ്റ് 2 നാണ് കേസിന് ആസ്പദമായ സംഭവം. ലഹരി പരിശോധനക്കിടെ പ്രതി പോലീസിനെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു.
ലഹരി പരിശോധനക്ക് എത്തിയ കുന്ദമംഗലം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അജീഷിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കേസിലാണ് ബുജൈര്‍ റിമാന്‍ഡിലായത്. നേരത്തെ മൂന്ന് തവണ കേസ് പരിഗണനയ്ക്ക് വെച്ചിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു.കേസില്‍ നേരത്തെ അറസ്റ്റിലായ റിയാസുമായി ബുജൈറിന് ലഹരി ഇടപാടുകള്‍ ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
---- facebook comment plugin here -----