Ongoing News
ഹജ്ജ് 2026 : ഹജ്ജിനൊരുങ്ങി സഊദി; 60% ത്തിലധികം തീര്‍ഥാടകരുടെ കരാറുകള്‍ പൂര്‍ത്തിയാക്കി
ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം 175,025 തീര്‍ഥാടകരാണ് ഹജ്ജിനെത്തുന്നത്. ജിദ്ദ സൂപ്പര്‍ഡോമില്‍ നടക്കുന്ന ഹജ്ജ് സമ്മേളനത്തില്‍ ഇന്ത്യന്‍ ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവാണ് സഊദി അറേബ്യയുമായി 2026ലെ ഹജ്ജ് കരാറില്‍ ഒപ്പുവച്ചത്.
മക്ക | 2026 വര്‍ഷത്തെ ഹജ്ജ് സീസണിലേക്കുള്ള 60% ത്തിലധികം തീര്‍ഥാടകരുടെ അടിസ്ഥാന കരാറുകള്‍ ഇതുവരെ അന്തിമമാക്കിയിട്ടുണ്ടെന്നും ബാക്കിയുള്ളവ റജബ് മധ്യത്തോടെ പൂര്‍ത്തിയാകുമെന്നും സഊദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍-റബിയ പറഞ്ഞു.
‘മക്കയില്‍ നിന്ന് ലോകത്തിലേക്ക്’ എന്ന ശീര്‍ഷകത്തില്‍ ഹജ്ജ് സമ്മേളനത്തിന്റെയും പ്രദര്‍ശനത്തിന്റെയും ഉദ്ഘാടന വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജിദ്ദ സൂപ്പര്‍ഡോമില്‍ നടന്ന കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്റെ ഹജ്ജ്, രണ്ട് വിശുദ്ധ പള്ളികളുടെ ചരിത്ര ഫോറം മക്ക മേഖല ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിഷാല്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. 150-ലധികം രാജ്യങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുത്ത വിദഗ്ധരുടെയും പ്രഭാഷകരുടെയും പങ്കാളിത്തത്തോടെ 143-ലധികം സെഷനുകളും വിവിധ വര്‍ക്ക്ഷോപ്പുകളും നടക്കും.
ഹജ്ജ് സേവന സംവിധാനം വികസിപ്പിക്കുന്നതിലും തീര്‍ഥാടകരുടെ യാത്ര സുഗമമാക്കുന്നതിലും ആത്മീയവും മാനുഷികവുമായ അനുഭവം വര്‍ധിപ്പിക്കുന്നതിലും രാജ്യത്തിന്റെ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും രാജ്യത്തിന്റെ നിരന്തരമായ പ്രതിബദ്ധതയും സമ്മേളനം ഉള്‍ക്കൊള്ളുന്നു. പുണ്യസ്ഥലങ്ങളില്‍ ഒരുക്കങ്ങള്‍ 50% പൂര്‍ത്തിയായി. ദുല്‍-ഖഅദ് ആദ്യവാരത്തില്‍ ഹജ്ജിനായി പുണ്യഭൂമി പൂര്‍ണ്ണമായും സജ്ജമാകും. നുസുക് ആപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം 40 ദശലക്ഷം കവിഞ്ഞതായും മന്ത്രി പറഞ്ഞു.
ജിദ്ദ സൂപ്പര്‍ഡോമില്‍ നടന്ന കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്റെ ഹജ്ജ്, രണ്ട് വിശുദ്ധ പള്ളികളുടെ ചരിത്ര ഫോറം മക്ക മേഖല ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിഷാല്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. 150-ലധികം രാജ്യങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുത്ത വിദഗ്ധരുടെയും പ്രഭാഷകരുടെയും പങ്കാളിത്തത്തോടെ 143-ലധികം സെഷനുകളും വിവിധ വര്‍ക്ക്ഷോപ്പുകളും നടക്കും. സാങ്കേതിക വികസനം, പ്രവര്‍ത്തന സേവനങ്ങള്‍, തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍ എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനായി പങ്കെടുക്കുന്ന സ്ഥാപനങ്ങളുമായി നിരവധി ധാരണാപത്രങ്ങളിലും ഒപ്പുവച്ചു.
ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം 175,025 തീര്‍ഥാടകരാണ് ഹജ്ജിനെത്തുന്നത്. ജിദ്ദ സൂപ്പര്‍ഡോമില്‍ നടക്കുന്ന ഹജ്ജ് സമ്മേളനത്തില്‍ ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവാണ് സഊദി അറേബ്യയുമായി 2026ലെ ഹജ്ജ് കരാറില്‍ ഒപ്പുവച്ചത്. ഇന്തോനേഷ്യയില്‍ നിന്നാണ് ഈ വര്‍ഷം കൂടുതല്‍ പേര്‍ ഹജ്ജിനെത്തുന്നത് 221,000 പേര്‍. രണ്ടാം സ്ഥാനത്ത് പാകിസ്ഥാനും (179,210 തീര്‍ഥാടകര്‍). 175,025 പേരുമായി ഇന്ത്യക്കാണ് മൂന്നാം സ്ഥാനം



