Kerala
കോന്നിയില്‍ കോഴികളുമായെത്തിയ പിക്കപ് വാന്‍ നിയന്ത്രണം വിട്ടു; കടയിലേക്ക് ഇടിച്ചുകയറി
അപകടത്തില്‍ പിക്കപ്പില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരുക്കേറ്റു.

കോന്നി|പുനലൂര്‍ മുവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി നെടുമണ്‍കാവില്‍ മഹീന്ദ്ര പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ പിക്കപ്പില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. കോന്നി ഭാഗത്ത് നിന്നും കലഞ്ഞൂര്‍ ഭാഗത്തേക്ക് കോഴികളുമായി പോയ പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ പിക്കപ്പ് വെട്ടിച്ചപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഈ സമയം കട തുറക്കാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. പിക്കപ്പ് വാനിന്റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്. മറ്റൊരു വാഹനത്തില്‍ കോഴികളെ സ്ഥലത്ത് നിന്നും മാറ്റി.
---- facebook comment plugin here -----