Kerala
തണ്ണീര്‍ക്കൊമ്പന്റെ ജഡത്തിന് മുന്നില്‍നിന്ന് ഫോട്ടോഷൂട്ട്; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി
വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത്തരത്തില്‍ ഫോട്ടോ എടുക്കുന്നത് കുറ്റകരമാണെന്നും സംരക്ഷിക്കേണ്ടവര്‍ തന്നെ നിയമം ലംഘിക്കുന്നത് ഹീനമായ പ്രവര്‍ത്തിയാണെന്നുമാണ് ആനിമല്‍ ലീഗല്‍ ഫോഴ്‌സ് ജനറല്‍ സെക്രട്ടറി എയ്ഞ്ചല്‍സ് നായര്‍ പറയുന്നത്.
		
      																					
              
              
            കൊച്ചി | തണ്ണീര്‍ക്കൊമ്പന്റെ ജഡത്തിന് മുന്നില്‍നിന്ന് ഫോട്ടോ എടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി അനിമല്‍ ലീഗല്‍ ഫോഴ്‌സ് എന്ന സംഘടന രംഗത്ത്. തണ്ണീര്‍ക്കൊമ്പന്റെ ജഡത്തിന് മുന്നില്‍നിന്ന് ഫോട്ടോഷൂട്ട് നടത്തിയ കേരള വനം വകുപ്പിലെ 14 ജോലിക്കാരെ വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്നാണ് സംഘടന പരാതിയില്‍ ആവശ്യപ്പെടുന്നത്.
മാനന്തവാടി നഗരത്തില്‍നിന്നു വെള്ളിയാഴ്ച മയക്കുവെടി വച്ചു പിടികൂടിയ ശേഷം കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവ റിസര്‍വിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആന ചരിഞ്ഞത്.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത്തരത്തില്‍ ഫോട്ടോ എടുക്കുന്നത് കുറ്റകരമാണെന്നും സംരക്ഷിക്കേണ്ടവര്‍ തന്നെ നിയമം ലംഘിക്കുന്നത് ഹീനമായ പ്രവര്‍ത്തിയാണെന്നുമാണ് ആനിമല്‍ ലീഗല്‍ ഫോഴ്‌സ് ജനറല്‍ സെക്രട്ടറി എയ്ഞ്ചല്‍സ് നായര്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
