Kerala
ആഗോള അയ്യപ്പ സംഗമം തടയണം; സുപ്രീം കോടതിയില്‍ ഹരജി
ദേവസ്വം ബോര്‍ഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയാണെന്നാണ് ഹരജിയില്‍ പറയുന്നത്.

തിരുവനന്തപുരം | ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. ഡോ. പി എസ് മഹേന്ദ്ര കുമാറാണ് ഹരജിക്കാരന്‍. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന പരിപാടികള്‍ക്ക് ദേവസ്വം ഫണ്ട് ഉപയോഗിക്കാന്‍ കഴിയില്ല.
ദേവസ്വം ബോര്‍ഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയാണെന്നാണ് ഹരജിയില്‍ പറയുന്നത്.
---- facebook comment plugin here -----