Connect with us

Uae

ഐ ഐ എം അഹമ്മദാബാദ് ദുബൈ കാമ്പസ് ശൈഖ് ഹംദാന്‍ ഉദ്ഘാടനം ചെയ്തു

ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ ശാഖയാണിത്.

Published

|

Last Updated

ദുബൈ | ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹ്മദാബാദിന്റെ (ഐ ഐ എം) ശാഖ ദുബൈ ഇന്റര്‍നാഷണല്‍ അക്കാദമിക് സിറ്റിയില്‍ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ ശാഖയാണിത്.

ദുബൈയിലെ അക്കാദമിക് ആവാസവ്യവസ്ഥയിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിനെ സ്വാഗതം ചെയ്യുന്നതായി ശൈഖ് മുഹമ്മദ് പറഞ്ഞു. അറിവിനും നവീകരണത്തിനുമുള്ള ആഗോള കേന്ദ്രമായി ദുബൈ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയാണെന്നും അഭിമാനകരമായ അക്കാദമിക് സ്ഥാപനങ്ങള്‍ക്ക് ഇത് പ്രധാന ലക്ഷ്യസ്ഥാനമായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സുസ്ഥിര വികസന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അടുത്ത തലമുറയെ സജ്ജമാക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിക്കാന്‍ യു എ ഇ പ്രതിജ്ഞാബദ്ധമാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ദുബൈ ശാഖയില്‍, ഒരു വര്‍ഷത്തെ എം ബി എ പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. അഞ്ച് സെമസ്റ്ററുകളുള്ള ഈ പ്രോഗ്രാം അന്താരാഷ്ട്ര പരിചയവും അക്കാദമിക് അനുഭവവും നല്‍കാന്‍ ലക്ഷ്യമിടുന്നു.

അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ അക്കാദമിക് പ്രോഗ്രാമുകള്‍ നല്‍കുമെന്നും സ്റ്റാര്‍ട്ടപ്പുകളെ പിന്തുണക്കാന്‍ ഒരു ഇന്‍കുബേഷന്‍ സെന്റര്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest