Connect with us

International

റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ അധിക തീരുവ ഈടാക്കും; ചൈനക്ക് മുന്നറിയിപ്പുമായി ട്രംപ്

ചുമത്തുക 50 മുതല്‍ 100 ശതമാനം വരെ അധിക തീരുവ.

Published

|

Last Updated

വാഷിങ്ടണ്‍ | റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ചൈനക്കും മുന്നറിയിപ്പ് നല്‍കി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലപാട് തുടര്‍ന്നാല്‍ ചൈനക്ക് 50 മുതല്‍ 100 ശതമാനം വരെ അധിക തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു.

നാറ്റോയിലെ അംഗ രാഷ്ട്രങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണം. എങ്കില്‍ മാത്രമേ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനാവൂ. നാറ്റോയിലെ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് ആ രാജ്യങ്ങളുടെ വിലപേശല്‍ ശക്തി കുറയ്ക്കുകയാണെന്നും ട്രംപ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

ചൈനയാണ് റഷ്യയില്‍ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യം. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമത് തുര്‍ക്കിയും. ഈ രാഷ്ട്രങ്ങള്‍ക്കു പുറമേ നാറ്റോ അംഗങ്ങളായ ഹംഗറിയും സ്ലോവാക്കിയയും എണ്ണ വാങ്ങുന്നുണ്ട്. ഇന്ത്യയേക്കാള്‍ ചൈനയാണ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതെങ്കിലും ചൈനയില്‍ നിന്ന് യു എസ് ഇതുവരെ അധിക തീരുവ ഈടാക്കിയിരുന്നില്ല.

Latest