Connect with us

National

ആഭ്യന്തര അസംസ്‌കൃത എണ്ണയുടെ വില്‍പ്പന നിയന്ത്രണം എടുത്തുകളയാൻ അനുമതി

2022 ഒക്‌ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നതരത്തില്‍ അസംസ്‌കൃത എണ്ണയുടെയും കണ്ടന്‍സേറ്റിന്റെയും (സാന്ദ്രീകൃതവസ്തു) നീക്കിവയ്ക്കല്‍ അവസാനിപ്പിക്കാൻ ഗവണ്‍മെന്റ് തീരുമാനിച്ചു

Published

|

Last Updated

ന്യൂഡൽഹി | ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയുടെ വില്‍പ്പന നിയന്ത്രണം എടുത്തുകളയുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി. അതുവഴി 2022 ഒക്‌ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നതരത്തില്‍ അസംസ്‌കൃത എണ്ണയുടെയും കണ്ടന്‍സേറ്റിന്റെയും (സാന്ദ്രീകൃതവസ്തു) നീക്കിവയ്ക്കല്‍ അവസാനിപ്പിക്കാനും ഗവണ്‍മെന്റ് തീരുമാനിച്ചു. ഇത് എല്ലാ പര്യവേഷണ ഉല്‍പ്പാദക (ഇ ആന്‍ഡ് പി) ഓപ്പറേറ്റര്‍മാര്‍ക്കും വിപണന സ്വാതന്ത്ര്യം ഉറപ്പാക്കും.

ഗവണ്‍മെന്റിനോ അത് നാമനിര്‍ദ്ദേശംചെയ്യുന്നവര്‍ക്കോ അല്ലെങ്കില്‍ ഗവണ്‍മെന്റ് കമ്പനികള്‍ക്കോ അസംസ്‌കൃത എണ്ണ വില്‍ക്കുന്നതിനുള്ള ഉല്‍പ്പാദന പങ്കുവയ്ക്കല്‍ കരാറിലെ (പ്രൊഡക്ഷന്‍ ഷെയറിംഗ് കരാറുകളിലെ -പി.എസ്.സി) വ്യവസ്ഥകള്‍ ഇതനുസരിച്ച് ഒഴിവാക്കപ്പെടും. ഇനി മുതല്‍ എല്ലാ ഇ ആന്‍ഡ് പി കമ്പനികള്‍ക്കും അവരുടെ പാടങ്ങളില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ആഭ്യന്തര വിപണിയില്‍ വില്‍ക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും. റോയല്‍റ്റി, സെസ് മുതലായ ഗവണ്‍മെന്റ് വരുമാനം എല്ലാ കരാറുകളിലുടനീളം ഏകീകൃത അടിസ്ഥാനത്തില്‍ കണക്കാക്കുന്നത് തുടരും. മുമ്പത്തെപ്പോലെ കയറ്റുമതി അനുവദിക്കില്ല.

ഈ തീരുമാനം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കും, എണ്ണ, വാതക മേഖലയുടെ ഏറ്റവും മുകള്‍തട്ടില്‍ (അപ്‌സ്ട്രീം) നിക്ഷേപം നടത്തുന്നതിന് പ്രോത്സാഹനം നല്‍കും, കൂടാതെ 2014 മുതല്‍ നടപ്പിലാക്കിയ ലക്ഷ്യത്തോടെയുള്ള പരിവര്‍ത്തന പരിഷ്‌കാരങ്ങളുടെ ഒരു പരമ്പര കെട്ടിപ്പടുക്കുകയും ചെയ്യും. വ്യാപാരം സുഗമമാക്കുന്നതിനും ഓപ്പറേറ്റര്‍മാര്‍ക്ക്/വ്യവസായത്തിന് കൂടുതല്‍ പ്രവര്‍ത്തന വഴക്കം സുഗമമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് എണ്ണ- വാതക മേഖലകളിലെ ഉല്‍പ്പാദനം, അടിസ്ഥാനസൗകര്യം വിപണനം എന്നിവയുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിച്ചത്.

Latest