Uae
പയ്യന്നൂരിന്റെ വാഴക്കുല ലേലത്തില്‍ പോയത് ഒരു ലക്ഷത്തിലേറെ രൂപക്ക്
ഏറെ വാശിയേറിയ ലേലം വിളിയില്‍ വേദ ആയുര്‍വേദിക് എന്ന സ്ഥാപനമാണ് മേല്പറഞ്ഞ തുകക്ക് വാഴക്കുല സ്വന്തമാക്കിയത്
അബുദബി | കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച് വരുന്ന കേരളോല്‍സവത്തിന്റെ ഭാഗമായി പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടകം സമ്മാനിച്ച പയ്യന്നൂരിന്റെ ഒരു വാഴക്കുല ലേത്തില്‍ പിടിച്ചത് നാലായിരത്തി ഇരുനൂറ് ദിര്ഹത്തിന് (ഏകദേശം ഒരു ലക്ഷത്തി രണ്ടായിരം രൂപ) AED.4200/ (IRS.102,000.00).
ഏറെ വാശിയേറിയ ലേലം വിളിയില്‍ വേദ ആയുര്‍വേദിക് എന്ന സ്ഥാപനമാണ് മേല്പറഞ്ഞ തുകക്ക് വാഴക്കുല സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് പതീറ്റാണ്ടിലേറെയായി പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബിയാണ് കേരള സോഷ്യല്‍ സെന്ററിന് വാഴക്കുല സമ്മാനിച്ചു വരുന്നത്.
---- facebook comment plugin here -----


