Connect with us

IBRAHIMKUNJU

പാലാരിവട്ടം പാലം അഴിമതി കള്ളപ്പണം: ഇബ്രാഹിംകുഞ്ഞിനു തിരിച്ചടി

ഇ ഡി അന്വേഷണവുമായി മുന്നോട്ടുപോകാം

Published

|

Last Updated

കൊച്ചി | പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന് കേരള ഹൈക്കോടതിയില്‍ തിരിച്ചടി. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് അന്വേഷണവുമായി മുന്നോട്ട് പോകാം.

ഇഡി അന്വേഷണത്തിനെതിരെ ഇബ്രാഹിം കുഞ്ഞ് വാങ്ങിയ സ്റ്റേ ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നീക്കി.

പാലാരിവട്ടം പാലം അഴിമതിയിലൂടെ നേടിയ പത്ത് കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് നേരത്തെ ഇഡി അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണസംഘം പി കെ കുഞ്ഞാലിക്കുട്ടിയും മുനീറുമടക്കം പ്രമുഖ മുസ്ലിം ലീഗ് നോതാക്കളുടെ മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസില്‍ സ്റ്റേ അനുവദിച്ചത്.
അരോപണവും അന്വേഷണവും രാഷ്ട്രീയ പ്രേരിതമെന്ന ഇബ്രാംഹിംകുഞ്ഞിന്റെ വാദം അംഗീകരിച്ചായിരുന്നു അന്ന് ഹൈക്കോടതി ഹര്‍ജി തുടര്‍വാദത്തിനായി മാറ്റിയത്.

---- facebook comment plugin here -----

Latest