Kerala
പാലക്കാട് യുവതിയെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കസ്റ്റഡിയില്‍
കൊഴിഞ്ഞാമ്പാറ സ്വദേശി സജീഷിനെയാണ് ചിറ്റൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

പാലക്കാട് | നല്ലേപ്പിള്ളിയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ഊര്‍മിളയുടെ ഭര്‍ത്താവ് കൊഴിഞ്ഞാമ്പാറ സ്വദേശി സജീഷിനെയാണ് ചിറ്റൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലയില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
മാണിക്കകത്ത് കളം സ്വദേശി ഊര്‍മിള(32) ആണ് ഇന്ന് കൊല്ലപ്പെട്ടത് . ജോലിക്ക് പോവുമ്പോഴായിരുന്നു ഇവര്‍ ആക്രമണത്തിന് ഇരയായത്. പരുക്കേറ്റ ഊര്‍മിളയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു.
---- facebook comment plugin here -----