Connect with us

Kerala

ഇടുക്കിയില്‍ യുവാവ് കാറിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

വാഹനത്തിനുള്ളില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്

Published

|

Last Updated

തൊടുപുഴ |  ഇടുക്കി ഏലപ്പാറയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഏലപ്പാറ തണ്ണിക്കാനം പുത്തന്‍പുരയ്ക്കല്‍ ഷക്കീര്‍ ഹുസൈനാണ് (36) മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഏലപ്പാറ ടൗണിന് സമീപം വാഗമണ്‍ റോഡില്‍ ബിവറേജസ് ഔട്‌ലറ്റിന് സമീപത്തെ റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.കാറിന്റെ പിന്‍ സീറ്റില്‍ ആണ് മൃതദേഹമുണ്ടായിരുന്നത്.

വാഹനത്തിനുള്ളില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. യുവാവിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഏലപ്പാറയില്‍ മത്സ്യവ്യാപാരം നടത്തിരികയായിരുന്നു ഷക്കീര്‍. യുവാവിനെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ രാത്രിയില്‍ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിനൊടുവിലാണ് കാറ് കണ്ടെത്തിയത്. തുടര്‍ന്ന് പീരുമേട് പൊലീസില്‍ ഇവര്‍ വിവരമറിയിച്ചു. പീരുമേട് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. പിതാവ്: ശാഹുല്‍ ഹമീദ്.

 

Latest