Connect with us

Kerala

കാസര്‍കോട് ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

മണ്ണിനടിയില്‍ കുടുങ്ങിയ മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി

Published

|

Last Updated

കാസര്‍കോട്  |കാസര്‍കോട് ചെറുവത്തൂര്‍ ഞാണങ്കൈയില്‍ ദേശീയപാതാ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരു തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ കൊല്‍ക്കത്ത സ്വദേശിയാണ് മരിച്ചത്. മണ്ണിനടിയില്‍ കുടുങ്ങിയ മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി. മൂന്ന് പേരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍പ്പെട്ട എല്ലാവരും കൊല്‍ക്കത്ത് സ്വദേശികളാണ്.
അപകട സ്ഥലം ഇന്ന് വൈകിട്ട് 3.30 ന് കലക്ടര്‍ കെ ഇമ്പശേഖര്‍ സന്ദര്‍ശിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തെക്കുറിച്ച് ചന്തേര പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്

 

Latest