Connect with us

Kerala

പ്രൊഫ്സമ്മിറ്റ് : ഗ്ലോബല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സംസ്ഥാന ഉദ്ഘാടനം കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് സി പി ഉബൈദുള്ള സഖാഫി നിര്‍വഹിച്ചു

Published

|

Last Updated

കോഴിക്കോട് | പതിനേഴാമത് പ്രൊഫ്സമ്മിറ്റ് രജിസ്‌ട്രേഷന് തുടക്കമായി. സംസ്ഥാന ഉദ്ഘാടനം കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് സി പി ഉബൈദുള്ള സഖാഫി നിര്‍വഹിച്ചു.

സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്ല ബുഹാരി, സ്വാബിര്‍ സഖാഫി, കാമ്പസ് സിന്‍ഡിക്കേറ്റ് അംഗം ഷബീര്‍ നൂറാനി സംബന്ധിച്ചു. ഒക്ടോബര്‍ 10,11,12 തിയ്യതികളില്‍ മലപ്പുറം കോട്ടക്കല്‍ നടക്കുന്ന പ്രൊഫ്സമ്മിറ്റില്‍ മുവ്വായിരം പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

സംസ്ഥാനത്തെ മുഴുവന്‍ പ്രൊഫഷണല്‍ കോളേജുകളിലും മൊമന്റം ബിഗിന്‍സ് എന്ന പേരില്‍ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പ്രൊഫ്സമ്മിറ്റിന്റെ ഭാഗമായി സ്‌കെച്ച്പാഡ്, കമ്മ്യൂണിറ്റി റീച്ച്, കോ ലാബ്, ചുമരെഴുത്ത് എന്നിവ നടന്ന് വരുന്നു. രജിസ്റ്റര്‍ ചെയ്യാന്‍: profsummit.in

 

Latest