Connect with us

National

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ പാസ്സാക്കി ലോക്‌സഭ

ചര്‍ച്ച കൂടാതെയാണ് ബില്‍ പാസ്സാക്കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ ലോക്‌സഭ പാസ്സാക്കി. ചര്‍ച്ച കൂടാതെയാണ് ബില്‍ പാസ്സാക്കിയത്. ഇതിനു പിന്നാലെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

പുതിയ ബില്‍ ഓണ്‍ലൈന്‍ ഗെയിമുകളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിരോധിക്കാനും ബേങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അത്തരം ഗെയിമുകള്‍ക്ക് ഫണ്ട് കൈമാറുന്നത് തടയാനും വ്യവസ്ഥ ചെയ്യുന്നു. ഇതിലൂടെ ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരും.

ഡിജിറ്റല്‍ ആപ്പുകള്‍ വഴിയുള്ള ചൂതാട്ടത്തിന് പിഴകള്‍ ഏര്‍പ്പെടുത്താനും സെലിബ്രിറ്റികള്‍ ഓണ്‍ലൈന്‍ ഗെയ്മിങ് പ്രമോഷന്‍ നടത്തുന്നത് നിരോധിക്കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഓണ്‍ലൈന്‍ വാതുവെപ്പുകള്‍ക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തുകയും ചെയ്യും.

 

Latest