Kerala
വഞ്ചിയൂര്‍ കോടതിയില്‍ വീണ്ടും ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു
കോടതിയുടെ ഔദ്യോഗിക മെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്.

തിരുവനന്തപുരം| വഞ്ചിയൂര്‍ കോടതിയില്‍ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഔദ്യോഗിക മെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്നാണ് സന്ദേശം.
ബോംബ് സ്‌ക്വാഡ് അടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമാന രീതിയില്‍ വഞ്ചിയൂര്‍ കോടതിയില്‍ നേരത്തെയും ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. ഏറ്റവും അവസാനം മൂന്നാഴ്ച മുമ്പാണ് ഭീഷണി സന്ദേശമെത്തിയത്.
---- facebook comment plugin here -----