Connect with us

Kerala

കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു

എൻജിനീയറിംഗ് വിഭാഗത്തിൽ മൂവാറ്റുപുഴ സ്വദേശി ജോണും ഫാർമസി വിഭാഗത്തിൽ ആലപ്പുഴ സ്വദേശി അനഘ അനിലും ഒന്നാമത്

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്തെ എൻജിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയായ കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കോഴിക്കോട് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഫല പ്രഖ്യാപനം നടത്തിയത്. എൻജിനീയറിംഗ് വിഭാഗത്തിൽ മൂവാറ്റുപുഴ സ്വദേശിയായ ജോൺ ഷിനോജ് ഒന്നും ഹരികൃഷ്ണൻ ബൈജു രണ്ടും അക്ഷയ് ബിജു ബി എൻ മൂന്നും റാങ്കുകൾ നേടി.

ഫാർമസി വിഭാഗത്തിൽ ആലപ്പുഴ സ്വദേശി അനഘ അനിലിനാണ് ഒന്നാം റാങ്ക് നേടി. കോട്ടയം സ്വദേശി ഋഷികേശ് രണ്ടും റാങ്ക് കരസ്ഥമാക്കി. എൻജിനീയറിംഗ് വിഭാഗത്തിൽ 86,549 പേർ പരീക്ഷ എഴുതിയതിൽ 76,230 പേർ യോഗ്യത നേടി. 67505 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്.

ഫാർമസി വിഭാഗത്തിൽ 33,425 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 27,841 പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു. എൻജിനീയറിംഗ് ആദ്യ പത്ത് റാങ്കുകാരിൽ ഒരു പെൺകുട്ടി മാത്രമാണ് ഇടം നേടിയത്. എല്ലാവർക്കും നീതി കിട്ടാവുന്ന സ്റ്റാൻഡഡൈസേഷനാണ് സ്വീകരിച്ചതെന്ന് പരാതി ഉയർന്ന സ്റ്റാൻഡഡൈസേഷനിൽ മന്ത്രി ആർ ബിന്ദു പ്രതികരിച്ചു.

---- facebook comment plugin here -----

Latest