Kerala
ഓണത്തിനായി കേരളത്തിന് പ്രത്യേക അരിവിഹിതം നല്‍കാനാകില്ല: കേന്ദ്രം
കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരി അധികം വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍. പ്രതികൂല സാഹചര്യത്തിലും ജനങ്ങളെ കൈവിടില്ല.

തിരുവനന്തപുരം | ഓണത്തിനായി കേരളത്തിന് പ്രത്യേക അരിവിഹിതം നല്‍കാനാകില്ലെന്ന് കേന്ദ്രം. വ്യത്യസ്തമായി കേരളത്തെ സഹായിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതായി സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരി അധികം വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെന്ന് മന്ത്രി പറഞ്ഞു. നേരത്തെ നിര്‍ത്തലാക്കിയ ഗോതമ്പ് വിതരണം പുനസ്ഥാപിക്കാനാവില്ലെന്നും കേന്ദ്രം പറഞ്ഞു.
പ്രതികൂല സാഹചര്യത്തിലും ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
---- facebook comment plugin here -----