Connect with us

Kerala

പാലക്കാട് ഒമ്പത് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്തു

വിഷയത്തില്‍ ആരോഗ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് ഉന്നതതല അന്വേഷണം ഉണ്ടാകുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

Published

|

Last Updated

പാലക്കാട്|പാലക്കാട് പല്ലശ്ശനയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്തു പോലീസ്. പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് ആണ് കേസെടുത്തത്. കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്നാണ് ഒമ്പത് വയസുകാരിയുടെ വലതു കൈ മുറിച്ച് മാറ്റേണ്ടി വന്നതെന്നാണ് ആരോപണം.

സംഭവത്തില്‍ ഡിഎംഒ തലത്തില്‍ രണ്ട് അന്വേഷണമാണ് പ്രാഥമികമായി നടന്നത്. അതില്‍ ആശുപത്രിക്കോ ഡോക്ടര്‍മാര്‍ക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു കണ്ടെത്തല്‍. വിഷയത്തില്‍ ആരോഗ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് ഉന്നതതല അന്വേഷണം ഉണ്ടാകുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.

എന്നാല്‍ സംഭവത്തില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഡെപ്യുട്ടി ഡിഎംഒയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കുട്ടിയുടെ കുടുംബം പരാതിയുമായി മുന്നോട്ട് പോയത്. കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വിഷയത്തില്‍ നിയമപോരാട്ടം തുടരുമെന്നും കുടുംബം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

 

 

---- facebook comment plugin here -----

Latest