Connect with us

Uae

ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ് സന്ദർശിച്ചത് 43 ലക്ഷത്തിലധികം പേർ

സന്ദർശകരിൽ 82 ശതമാനം വിദേശികളാണ്. 18 ശതമാനം മാത്രമാണ് യു എ ഇ പൗരന്മാരും താമസക്കാരും.

Published

|

Last Updated

അബൂദബി| അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ് 2025ന്റെ ആദ്യ പകുതിയിൽ റെക്കോർഡ് സന്ദർശകരുടെ എണ്ണമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ അഞ്ച് ശതമാനം വർധനവ് ഇക്കാലത്തുണ്ടായി. 43,46,831 പേരാണ് പള്ളി സന്ദർശിച്ചത്. ഇതിൽ 19,48,482 പേർ വിശ്വാസികളും 23,55,165 പേർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുമാണ്. റമസാനിൽ മാത്രം 5,75,372 പേർ നിസ്‌കാരത്തിനെത്തി.
27-ാം രാവിൽ 72,710 പേർ നിസ്‌കരിക്കാനെത്തി. ഇത് പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കാണ്. നോമ്പുതുറക്കായി 26 ലക്ഷം ഭക്ഷണം വിതരണം ചെയ്തു. ഇതിൽ 8,98,767 ഭക്ഷണം ഇവിടെ വിതരണം ചെയ്തു. ഈദ് അൽ അസ്ഹ അവധിയിൽ 96,497 പേർ സന്ദർശകരുണ്ടായിരുന്നു. 12,740 പേർ പെരുന്നാൾ നിസ്‌കാരത്തിൽ പങ്കെടുത്തു.
സന്ദർശകരിൽ 82 ശതമാനം വിദേശികളാണ്. 18 ശതമാനം മാത്രമാണ് യു എ ഇ പൗരന്മാരും താമസക്കാരും. ഏഷ്യയിൽ നിന്നാണ് കൂടുതൽ സന്ദർശകരെത്തിയത്. 49 ശതമാനമാണ് ഏഷ്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം. യൂറോപ്പ് (35), വടക്കേ അമേരിക്ക (10) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം. 20 ശതമാനം സന്ദർശകർ ഇന്ത്യക്കാരാണ്. ചൈന (9), റഷ്യ (8), യു എസ് (7), ജർമനി (4) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണം.
സന്ദർശകർക്കായി സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 70ലധികം ഇലക്ട്രിക് കാറുകളും 50ൽ അധികം വീൽചെയറുകളും 3,515 ഇരിപ്പിടങ്ങളും അധികമായി ഏർപ്പെടുത്തിയിട്ടുണ്ട്. 826 ഔദ്യോഗിക പ്രതിനിധികൾ മോസ്‌ക് സന്ദർശിച്ചു.

Latest