Kozhikode
മര്‍കസ് ബോര്‍ഡിംഗ് അലുംനി മീലാദ് സംഗമവും ദുആ മജ്ലിസും സംഘടിപ്പിച്ചു
മര്‍കസ് കാമില്‍ ഇജ്തിമാഅ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് സയ്യിദ് സല്‍മാനുല്‍ ഫാരിസി തങ്ങള്‍ കൂളിമാട് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് | മര്‍കസ് ബോര്‍ഡിംഗ് അലുംനിക്ക് കീഴില്‍ വര്‍ഷംതോറും നടത്തിവരാറുള്ള മീലാദ് സംഗമവും കാന്തപുരം ഉസ്താദിന് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനാ മജ്ലിസും സംഘടിപ്പിച്ചു. മര്‍കസ് കാമില്‍ ഇജ്തിമാഅ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് സയ്യിദ് സല്‍മാനുല്‍ ഫാരിസി തങ്ങള്‍ കൂളിമാട് ഉദ്ഘാടനം ചെയ്തു. മര്‍കസ് ബോര്‍ഡിംഗ് അലുംനി പ്രസിഡന്റ് സി പി ശാഫി സഖാഫി അധ്യക്ഷത വഹിച്ചു. ഗഫൂര്‍ മുസ്ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. മര്‍കസ് റെക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി മീലാദ് സന്ദേശ പ്രഭാഷണം നടത്തി. പ്രവാചക അധ്യാപനങ്ങള്‍ പുതിയ കാലത്ത് പ്രാപ്യമാകുന്ന രൂപത്തില്‍ ജനകീയവത്കരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.mila
അലുംനി ശാക്തീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോര്‍ഡിംഗ് അലുംനി ജനറല്‍ സെക്രട്ടറി അന്‍വര്‍ ടി ടി ചേറൂര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. കൂട്ടായ പ്രവര്‍ത്തങ്ങളിലൂടെയാണ് വ്യക്തികള്‍ക്കും സമൂഹത്തിനും നേട്ടങ്ങളും മികവുകളും ആര്‍ജിച്ചെടുക്കാന്‍ സാധിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
അസീസ് മുസ്ലിയാര്‍, ഖാദര്‍ മാസ്റ്റര്‍, അബ്ദുല്ല മാസ്റ്റര്‍, മുഹമ്മദ് മാസ്റ്റര്‍, സലീം മടവൂര്‍ പ്രസംഗിച്ചു. മുഹമ്മദ് ശിവപുരം സ്വാഗതവും നസീര്‍ പേരാമ്പ്ര നന്ദിയും പറഞ്ഞു. മൗലിദ് പാരായണം, മധുര വിതരണം, ഓപ്പണ്‍ ടോക്ക് എന്നിവയും നടന്നു.



