Kozhikode
കോസ്മോ സാപിയൻസ് ആർട്ടിസ്റ്റിക് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു
ജാമിഅ മദീനതുന്നൂറിന് കീഴിലുള്ള കേരളത്തിലെ ഇരുപതോളം കാമ്പസുകളിൽ നിന്ന് തിരഞ്ഞെടുത്ത വിദ്യാർഥികളാണ് വർക്ക്‌ഷോപ്പിൽ പങ്കെടുത്തത്.
പൂനൂർ | ജാമിഅ മദീനതുന്നൂർ കോസ്മോ സാപിയൻസ് ആർട്ടിസ്റ്റിക് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ലൈഫ് ഫെസ്റ്റിവൽ റെന്റിവ്യൂ’23 ന്റെ ഭാഗമായി നടക്കുന്ന കോസ്മോ സാപിയൻസ് എക്സിബിഷൻ 4.0 ന് മുന്നോടിയായാണ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചത്. ‘കലയെ ആഘോഷിക്കുന്നു’ എന്ന പ്രമേയത്തിൽ നടന്ന വർക്ക്‌ഷോപ്പ് എക്സിബിഷൻ കോർഡിനേറ്റർ ഇർഫാൻ ബശീർ ഉദ്ഘാടനം ചെയ്തു.
കലാലോകം തുറന്നുവെച്ച അനന്ത സാധ്യതകൾ ആസ്വദിക്കാനും അനുഭവിക്കാനും വളർന്നുവരുന്ന കലാകാരന്മാർക്ക് ഒരുക്കിയ കലാ വിരുന്നായിരുന്നു വർക്ക്‌ഷോപ്പ്. പെയ്ന്റിംഗ്, വാൾ ആർട്ട്, ക്രാഫ്റ്റ് ആക്ടിവിറ്റി പരിശീലനങ്ങളും നടന്നു. രണ്ട് ദിവസങ്ങളിലായി വ്യത്യസ്ത സെഷനുകളിൽ ജാമിഅ മദീനതുന്നൂറിന് കീഴിലുള്ള കേരളത്തിലെ ഇരുപതോളം കാമ്പസുകളിൽ നിന്ന് തിരഞ്ഞെടുത്ത വിദ്യാർഥികളാണ് വർക്ക്‌ഷോപ്പിൽ പങ്കെടുത്തത്. കോസ്മോ സാപ്പിയൻ എക്സിബിഷൻ ക്യുറേറ്റർ അൻശിഫ് അലി സ്വാഗതവും റെന്റിവ്യൂ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഹംദാൻ ഇബ്രാഹിം നന്ദിയും പറഞ്ഞു.
---- facebook comment plugin here -----