Kerala
സംഘടിതമായി ആക്രമിച്ചു, വീഴ്ത്താന്‍ ശ്രമിച്ചു; രാഹുൽ ഗാന്ധിയെക്കുറിച്ച് മാങ്കൂട്ടത്തിലിൻ്റെ പോസ്റ്റ്
"പദവികള്‍ക്കപ്പുറം അയാള്‍ കോണ്‍ഗ്രസുകാരൻ"

പത്തനംതിട്ട | കോണ്‍ഗ്രസ്സ് ദേശീയ നേതാവ് രാഹുല്‍ഗാന്ധിയെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തില്‍. സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം ഉയരുന്നതിനിടെയാണ് “സംഘടിതമായി അയാളെ ആക്രമിച്ചു, വീഴ്ത്താന്‍ ശ്രമിച്ചു’ തുടങ്ങിയ പരാമർശങ്ങൾ രാഹുൽ ഗാന്ധിയെ കുറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കിൽ കുറിച്ചത്. പദവികള്‍ക്കപ്പുറം അയാള്‍ കോണ്‍ഗ്രസുകാരനാണെന്നും പോസ്റ്റിലുണ്ട്. ഉച്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ടതിന് തൊട്ടുപിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
”പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി അയാളെ ആക്രമിച്ചു, വീഴ്ത്താന്‍ ശ്രമിച്ചു, സ്തുതിപാടിയവര്‍ വിമര്‍ശകരായി, കുത്തയിട്ടും പരിഭവങ്ങള്‍ ഇല്ലാതെ അയാള്‍ പോരാടുന്നു കാരണം അയാള്‍ക്ക് ഈ പ്രസ്ഥാനമാണ് വലുത്…. പദവികള്‍ക്കപ്പുറം അയാള്‍ കോണ്‍ഗ്രസുകാരനാണ്… രാഹുല്‍ ഗാന്ധി ” എന്നതാണ് ഫേസ്ബുക്കിൻ്റെ പൂർണരൂപം.