Kerala
സ്വര്‍ണപ്പാളി വിവാദം ഇന്നും നിയമസഭയില്‍ ഉന്നയിക്കാനുറച്ച് പ്രതിപക്ഷം
ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം

തിരുവനന്തപുരം | ശബരിമല സ്വര്‍ണപ്പാളി വിവാദം ഇന്നും നിയമസഭയില്‍ ഉന്നയിക്കാനുറച്ച് പ്രതിപക്ഷം. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സഭയില്‍ പ്രതിപക്ഷം വിഷയം ഉന്നയിച്ച് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നത്. ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ശബരിമല വിഷയം സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ശബരിമല വിഷയത്തില്‍ ഈ മാസം 18ന് ചെങ്ങന്നൂര്‍ മുതല്‍ പന്തളം വരെ യുഡിഎഫ് പദയാത്ര നടത്തും. സംസ്ഥാന വ്യാപകമായി ജാഥകളോടെയാണ് യുഡിഎഫ് പദയാത്ര നടത്തുക.
---- facebook comment plugin here -----