Connect with us

Kerala

തൃക്കാക്കരയില്‍ എതിര്‍ ചേരിയിലെ വോട്ടര്‍മാരെ ആകര്‍ഷിക്കാനായില്ല; ന്യൂനപക്ഷ വോട്ടിലും ചോര്‍ച്ചയുണ്ടായി: കോടിയേരി

എസ്എഫ്‌ഐയെ ഭീകര സംഘടനയാക്കി ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുകയാണ്

Published

|

Last Updated

തിരുവനന്തപുരം | യുഡിഎഫ് ശ്ക്തി കേന്ദ്രമായ തൃക്കാക്കര മണ്ഡലത്തില്‍ ഇത്തവണ ശക്തമായ മത്സരത്തിന് പാര്‍ട്ടി ശ്രമിച്ചെങ്കിലും എതിര്‍ ചേരിയിലെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ആയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ന്യൂനപക്ഷ വോട്ടിലും ചോര്‍ച്ചയുണ്ടായെന്നും വാര്‍ത്ത സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു. തൃക്കാക്കര മണ്ഡലം രൂപീകരിച്ച ശേഷം എന്നും ഇവിടെ യുഡിഎഫ് ആണ് ജയിച്ചു വരുന്നത്. എന്നാല്‍ ഇത്തവണ ശക്തമായ മത്സരത്തിന് പാര്‍ട്ടി ശ്രമിച്ചു. തുടര്‍ന്ന് ഇതിനായി ഇടതുമുന്നണി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ എതിര്‍ചേരിയിലെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ആയില്ല. ബിജെപി വോട്ട് യുഡിഎഫ് സ്വാധീനിച്ചു. ബിജെപി സ്ഥാനാര്‍ഥി തന്നെ അതു പറഞ്ഞിട്ടുണ്ട്. ട്വന്റി ട്വന്‌റിയുടെ വോട്ടും യുഡിഎഫിനു ലഭിച്ചു. ഇതിന് പുറമെ ഇതിന് പുറഫമെ എസ്ഡിപിഐ , ജമാ അത്ത് ഇസ്ലാമി വോട്ടും യുഡിഎഫിന് ലഭിച്ചു. അതുകൊണ്ട് ന്യൂനപക്ഷത്തില്‍ നിന്നും സാധാരണ കിട്ടിക്കൊണ്ടിരുന്ന വോട്ടില്‍ ചോര്‍ച്ചയുണ്ടായിയെന്നും കോടിയേരി പറഞ്ഞു.

ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ചു. മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ ബിജെപി ശ്രമം നടത്തുന്നു. പുതിയ രാഷ്ട്രീയ ധ്രൂവികരണം നടന്നു വരുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന കമ്മറ്റി വിലയിരുത്തി. ഇടതുപക്ഷ വിരുദ്ധ മുന്നണി രൂപീകരിക്കുന്നതിനുള്ള തുടക്കമാണ് തൃക്കാക്കരയിലുണ്ടായത്. ഇത് ഭാവി രാഷ്രീയത്തിന്റെ സൂചമനയാണ്. ആര്‍എസ്എസ് കേരള രാഷ്ട്രീയത്തില്‍ ആസൂത്രിമായി പ്രവര്‍ത്തിക്കുകയാണ്. വീട് നിര്‍മാണം വനവല്‍ക്കണം കോളനികളിലെ ഇടപെടല്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണിത്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും ഇടപെടലും ശക്തമാണ്. ഇതെല്ലാം ഭാവിരാഷ്ട്രീയയത്തില്‍ ചര്‍ച്ചയാകണം. എന്നാല്‍ ഇതിനെ നേരിടാനെന്ന പേരില്‍ മുസ്ലിം വിഭാഗത്തിലുള്ള ചില സംഘടനകളും ഇതേ ്ര്രപവര്‍ത്തനം നടത്തുകയാണ്. ്

വയനാട് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവം അപലപനീയമാണ്. ഒരു കാരണവശാലം നടക്കാന്‍ പാടില്ലാത്തതാണ് അത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ നിന്നും ഒറ്റപ്പെടാനിടയാക്കും. വയനാട് ജില്ലാ കമ്മറ്റിയോട് വിശദ പരിശോധന ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടാല്‍ കര്‍ശന നടപടി ഉണ്ടാക്കും

വിഷയത്തിൽ സർക്കാരും ഉചിതമായി ഇടപെട്ടിരുന്നു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സർക്കാരിന്റെ നടപടി മാതൃകാപരമാണെന്നും കോടിയേരി വ്യക്തമാക്കി. ‘‘ഗാന്ധി ചിത്രം തകർത്തത് ആരെന്ന് പൊലീസ് കണ്ടെത്തണം. എസ്എഫ്ഐ സമരം നടക്കുമ്പോൾ ഫോട്ടോ അവിടെയുണ്ടായിരുന്നു. കോൺഗ്രസുകാർ ചൂണ്ടിക്കാട്ടുന്നവരെ പിടിക്കുന്ന സമീപനം ഉണ്ടാകരുത്. അക്രമങ്ങളിൽനിന്ന് മാറിനിൽക്കാൻ പ്രവർത്തകർക്ക് സിപിഎം നിർദേശം നൽകിയിട്ടുണ്ട്

എന്നാല്‍ വയനാട് സംഭവത്തിന്റെ പേരില്‍ യുഡിഎഫ് അക്രമം അഴിച്ചുവവിടുന്നു. എന്തു ചെയ്യാം എന്ന സ്ഥിതിയാണ് .പ്രതിപക്ഷ നേതാവ് സ്വീകരിച്ചിരിക്കുന്ന നിലപാട് ശരിയാണോ എന്ന് പരിശോധിക്കണം. എസ്എഫ്‌ഐയെ ഭീകര സംഘടനയാക്കി ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുകയാണ്.36 എസ്എഫ്‌ഐക്കാരെയാണ് കെ എസ് യു ഇല്ലാതാക്കിയത് എന്നോര്‍ക്കണം. മറ്റുള്ളവരുടെ ഓഫീസുകള്‍ക്ക് നേരെ അക്രമം പാടില്ല എന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ യുഡിഎറഫിനാണ് ഗുണം ചെയ്യുകയെന്നും കോടിയേരി പറഞ്ഞു

Latest