National
അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് രാംവീര്‍ സിംഗ് ബിധുരി.
ചെലവില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ബിജെപിയും കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ടിരുന്നു.

ന്യൂഡല്‍ഹി| ഔദ്യോഗിക വസതിയുടെ നവീകരണത്തിന് 45 കോടി രൂപ ചെലവഴിച്ചതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് രാംവീര്‍ സിംഗ് ബിധുരി.45 കോടി രൂപയുടെ നവീകരണവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് ബിജെപി കെജ്രിവാളിന്റെ ഔദ്യോഗിക വസതിക്ക് സമീപം അനിശ്ചിതകാല ധര്‍ണ ആരംഭിച്ച സാഹചര്യത്തിലാണിത്.
ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് 15 ലക്ഷം രൂപ മാത്രമെ അര്‍ഹതയുള്ളു. പകരം കെജ്രിവാള്‍ 45 കോടി രൂപ ചെലവഴിച്ചു.ചെലവില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ബിജെപിയും കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ടിരുന്നു.
---- facebook comment plugin here -----