Connect with us

Kerala

പൂരം കലക്കാന്‍ ആര്‍എസ്എസുമായി പ്രതിപക്ഷ നേതാവ് ഗൂഢാലോചന നടത്തി; ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ പലരും കാമഭ്രാന്തന്‍മാര്‍: പി വി അന്‍വര്‍ എംഎല്‍എ

വരും ദിവസങ്ങളില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് വരാനുള്ളതെന്നും അന്‍വര്‍

Published

|

Last Updated

കൊച്ചി |  പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ തൃശൂര്‍ പൂരം കലക്കാന്‍ ആര്‍എസ്എസ് നേതാക്കളുമായി ഗൂഢാലോചന നടത്തിയെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ തലയില്‍ കെട്ടിവെക്കാനായിരുന്നു ശ്രമമെന്നും പി വി അന്‍വര്‍ ആരോപിച്ചു.

ഉന്നത പോലീസുകാരടക്കം പലരും കാമഭ്രാന്തന്‍മാരാണ്. വരും ദിവസങ്ങളില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് വരാനുള്ളതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.ഈ പറയുന്ന പോലീസ് ക്രിമിനല്‍ സംഘം ഒരുപാട് സ്ത്രീകളെ പലരീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. കരിയര്‍മാരായി സ്വര്‍ണം കൊണ്ടുവന്ന സ്ത്രീകളുടെ കാര്യം എടുക്കാനില്ല. വേട്ടനായ്ക്കളെപ്പോലെ അവരുടെ പിന്നാലെയാണ്.ഇവരെ ലൈംഗികമായ ചൂഷണം ചെയ്തുവെന്ന് മാത്രമല്ല, വൈകൃതമായ ലൈംഗിക ചൂഷണമാണ് നടത്തിയതെന്നും അന്‍വര്‍ പറഞ്ഞു.

അതേ സമയം, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പി വി അന്‍വറിന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായി.ഏഴു മണിക്കൂറില്‍ അധികം സമയമെടുത്താണ് മൊഴിയെടുപ്പ് പൂര്‍ത്തിയായത്. തൃശൂര്‍ ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. മുഖ്യമന്ത്രിയുടെ ഫോണ്‍ചോര്‍ത്തല്‍ അടക്കമുളള 15 പരാതികളാണ് അന്‍വര്‍ ഉന്നയിച്ചിട്ടുളളത്.

 

Latest