Connect with us

Uae

ദുബൈയിൽ സന്ദർശകർക്ക് ബോട്ട് ഓടിക്കാൻ ഓൺലൈൻ ലൈസൻസ്

അംഗീകൃത ലൈസൻസുള്ള വിദേശികൾക്കാണ് ലഭിക്കുക

Published

|

Last Updated

ദുബൈ|സന്ദർശകർക്ക് ബോട്ട് ഓടിക്കുന്നതിന് ഓൺലൈൻ വഴി ലൈസൻസ് നൽകി ദുബൈ മാരിടൈം അതോറിറ്റി. ജെറ്റ് സ്‌കീ പോലുള്ള ബോട്ടുകൾക്ക് ഈ ലൈസൻസ് ബാധകമാകും. ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ അംഗരാജ്യങ്ങളിൽ നിന്ന് ലൈസൻസ് ലഭിച്ചവർക്കാണ് ഈ സൗകര്യം. ജി സി സി രാജ്യങ്ങൾ, യൂറോപ്പ്, യുനൈറ്റഡ് സ്റ്റേറ്റ്‌സ്, മറ്റ് ഐ എം ഒ അംഗരാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഈ ലൈസൻസ് ലഭിക്കും.

ഓൺലൈൻ വഴി നിലവിലുള്ള ദേശീയ ലൈസൻസ് പരിശോധനക്കായി സമർപ്പിക്കാൻ കഴിയും. സാധുത ഉറപ്പാക്കിയാൽ, പ്രാദേശിക ലൈസൻസ് ലഭിക്കും. ഇത് ഉപയോഗിച്ച് വിനോദത്തിനും ടൂറിസത്തിനും കായിക പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള ബോട്ടുകൾ ഓടിക്കാം.
പുതിയ മാന്വൽ പ്രകാരം, ബോട്ട് ഓടിക്കാനുള്ള നിയമപരമായ, വൈദ്യപരമായ, സാങ്കേതികപരമായ ആവശ്യകതകളും അപേക്ഷ, പരീക്ഷ, പുതുക്കൽ, ലൈസൻസ് ഭേദഗതി എന്നിവക്കുള്ള നടപടിക്രമങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ലഭ്യമാക്കും. അംഗീകൃത അന്താരാഷ്ട്ര സമുദ്ര അതോറിറ്റികൾ നൽകുന്ന ലൈസൻസുകൾ അംഗീകരിക്കുന്നതിനുള്ള ഒരു ചട്ടക്കൂടും ഇത് അവതരിപ്പിക്കുന്നു. ദുബൈയുടെ സമുദ്ര സുരക്ഷയോടുള്ള പ്രതിബദ്ധതയാണ് ഈ നീക്കം കാണിക്കുന്നതെന്ന് ദുബൈ മാരിടൈം അതോറിറ്റി സി ഇ ഒ ശൈഖ് സഈദ് ബിൻ അഹ്‌മദ് ബിൻ ഖലീഫ അൽ മക്തൂം പറഞ്ഞു.

Latest