Kuwait
പത്ത് ലക്ഷം ദിനാര്‍ വിലമതിക്കുന്ന മദ്യശേഖരം പിടികൂടി
ഗള്‍ഫ് രാജ്യത്ത് നിന്നും വരുന്ന കണ്ടെയിനറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്.
കുവൈത്ത് സിറ്റി | കുവൈത്തിലെ ശുവൈഖ് തുറമുഖത്ത് പത്തു ലക്ഷം ദിനാര്‍ മൂല്യമുള്ള 14,000 മദ്യക്കുപ്പികള്‍ ഇറക്കാനുള്ള ശ്രമം തടഞ്ഞതായി കുവൈത്ത് കസ്റ്റംസ് അറിയിച്ചു. ഗള്‍ഫ് രാജ്യത്ത് നിന്നും വരുന്ന കണ്ടെയിനറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്.
ഒരു ഗള്‍ഫ് രാജ്യത്ത് നിന്ന് വന്ന കണ്ടെയിനറില്‍ സംശയം തോന്നിയ ശുവൈഖ് കസ്റ്റംസിലെ ഇന്‍സ്പെക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് ഇറക്കുമതി ചെയ്ത മദ്യം വീട്ടുപകരണങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
---- facebook comment plugin here -----


