Kerala
ഓണം സ്‌പെഷല്‍ ഡ്രൈവ്; കൊച്ചിയില്‍ രണ്ട് ദിവസത്തിനിടെ ലഹരിക്കേസുകളില്‍ പിടിയിലായത് ആറ് പേര്‍
100 ഗ്രാം എംഡിഎംഎയും, 3 കിലോ കഞ്ചാവും പിടികൂടി.

കൊച്ചി | ഓണത്തോട് അനുബന്ധിച്ച് പോലീസും എക്‌സൈസും ലഹരി പരിശോധന ഊര്‍ജിതമാക്കിയിരിക്കെ കൊച്ചിയില്‍ ലഹരി വസ്തുക്കളുമായി ആറുപേര്‍ പിടിയിലായി. ഏഴു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 100 ഗ്രാം എംഡിഎംഎയും, 3 കിലോ കഞ്ചാവും പിടികൂടി. ഇടപ്പള്ളിയില്‍ 57 ഗ്രാം എംഡിഎംഎയുമായിയുമായി പാലക്കാട് സ്വദേശി പിടിയിലായി.
ഇന്ന് പുലര്‍ച്ചെയാണ് 57 ഗ്രാം എംഡിഎംഎയുമായി ചെറുപ്പളശ്ശേരി സ്വദേശിയായ അബ്ദുല്‍ മെഹ്‌റൂഫ് ആണ് ഡാന്‍സഫ് സംഘത്തിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ പാലക്കാട് അടക്കം ലഹരി വില്‍പ്പന കേസുകളുണ്ട്. ലഹരിക്കെതിരെ സമീപ ദിവസങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.
---- facebook comment plugin here -----