Uae
ഓണം പൊന്നോണം കുന്നുംകുളത്തോണം ആഘോഷിച്ചു
ഓണാഘോഷത്തിന്റെ ഭാഗമായി ഘോഷയാത്ര, തിരുവാതിരക്കളി, നാടൻ പാട്ട്, ചെണ്ടമേളം, പൊട്ടൻ തെയ്യം എന്നിവയും ഉണ്ടായിരുന്നു.
അബുദബി | കുന്നുംകുളം എൻ ആർ ഐ ഫോറം അബുദബി ചാപ്റ്റർ ഒരുക്കിയ ‘ഓണം പൊന്നോണം കുന്നുംകുളത്തോണം’ ആഘോഷിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി ഘോഷയാത്ര, തിരുവാതിരക്കളി, നാടൻ പാട്ട്, ചെണ്ടമേളം, പൊട്ടൻ തെയ്യം എന്നിവയും ഉണ്ടായിരുന്നു.
അബുദബി കേരള സോഷ്യൽ സെന്റർ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് നൗഷാദ് അസീസിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടിയിൽ കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി പി കൃഷ്ണകുമാർ, ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ഡി നടരാജൻ, മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനിയിൽ, ഇന്ത്യൻ മീഡിയ അബുദബി പ്രസിഡന്റ് റാശിദ് പൂമാടം, ലോക കേരള സഭാംഗങ്ങളായ സലീം ചിറക്കൽ, ബീരാൻ കുട്ടി, എൽ എൽ എച്ച് മാർക്കറ്റിംഗ് മാനേജർ നിർമൽ ചിയ്യാരത്, ശക്തി തീയേറ്റേഴ്സ് പ്രസിഡന്റ് മനോജ്, ലുലു പി ആർ ഒ അശ്റഫ്, ഐ എസ് സി ജനറൽ സെക്രട്ടറി സത്യ ബാബു സംസാരിച്ചു. ജന. സെക്രട്ടറി ഫസലുദ്ദീൻ സ്വാഗതം പറഞ്ഞു.
---- facebook comment plugin here -----


