Connect with us

Uae

2050 വരെ ഊർജ സ്രോതസ്സിൽ എണ്ണക്ക് മികച്ച ഇടം

2050 ആകുമ്പോഴേക്കും ദീർഘകാല എണ്ണ ആവശ്യകത പ്രതിദിനം 28 ലക്ഷം ബാരൽ വർധിച്ച് 12.29 കോടി ബാരലാകും.

Published

|

Last Updated

ദുബൈ| എത്ര തന്നെ ബദൽ ഊർജം ലഭ്യമായാലും 2050 വരെ 75 ശതമാനത്തോളം ഊർജസ്രോതസ് എണ്ണ തന്നെ ആയിരിക്കുമെന്ന് ഒപെക് വിലയിരുത്തൽ. 2050 ആകുമ്പോഴേക്കും ആഗോള വാഹന നിരയുടെ 28 ശതമാനം മാത്രമേ ഇലക്ട്രിക് ആകൂ. നിലവിൽ ലോകത്ത് 19 ശതമാനമാണ് ബദൽ ഊർജ വാഹനങ്ങൾ. യൂറോപ്പിൽ വിൽപ്പനയുടെ 26 ശതമാനവും ചൈനയുടെ 53 ശതമാനവുമാണ്. ചൈനയിലാണ് ബാറ്ററി, പ്ലഗ്-ഇൻ ഹൈബ്രിഡുകളിൽ വൻ വർധന. 2030നും 2035നും ഇടയിൽ യു കെയിലും യൂറോപ്യൻ യൂണിയനിലും പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന ഘട്ടം ഘട്ടമായി നിർത്തലാക്കുമെന്ന് പറയുന്നുണ്ടെങ്കിലും യാഥാർഥ്യമാകണമെന്നില്ല. എണ്ണ കയറ്റുമതിക്കാരുടെ ഏറ്റവും പുതിയ ദീർഘകാല ഊർജ വീക്ഷണം വ്യാഴാഴ്ച പുറത്തിറങ്ങിയതായി ഒപെക് സെക്രട്ടറി ജനറൽ ഹൈതം അൽ ഗൈസ് അറിയിച്ചു.

2050 ആകുമ്പോഴേക്കും ദീർഘകാല എണ്ണ ആവശ്യകത പ്രതിദിനം 28 ലക്ഷം ബാരൽ വർധിച്ച് 12.29 കോടി ബാരലാകും. 2030ന് ശേഷം ഡിമാൻഡ് വളർച്ച ക്രമേണ മന്ദഗതിയിലാകുമെങ്കിലും അത് ഉയർന്ന നിലയിലല്ല. 2020, 2021, 2022 കാലത്തെ ദീർഘകാല പ്രവചനങ്ങളിൽ നിന്നും വ്യത്യസ്തമാണിത്. കൂടാതെ ഇപ്പോൾ എണ്ണ, വാതകം, കൽക്കരി എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് വൈറ്റ് ഹൗസ്. ബദൽ ഊർജ ബില്ലുകളിലെ വർധന, വ്യാവസായിക മത്സരശേഷിയില്ലായ്മ, “നെറ്റ് സീറോ’ കാർബൺ നയങ്ങളെ എതിർക്കുന്ന തീവ്ര വലതുപക്ഷത്തിന്റെ ഉയർച്ച എന്നിവ പ്രകടമാണ്.

താരിഫ് പ്രക്ഷുബ്ധതയും അന്താരാഷ്ട്ര സഹകരണത്തോടുള്ള ശത്രുതയും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ കൂട്ടായ നടപടിയെ ഭീഷണിപ്പെടുത്തുന്നു. ഇസ്റാഈൽ, യു എസ്, ഇറാൻ എന്നിവ ഉൾപ്പെട്ട യുദ്ധം ഒരു പ്രതിസന്ധി ആയിരുന്നു. രാജ്യാന്തര ഊർജ ഏജൻസി 2029ൽ 11.16 കോടി ബാരൽ ഡിമാൻഡ് പ്രവചിക്കുന്നു.ഇത് 2024ൽ 10.37 കോടി ബാരൽ ആയിരുന്നു. 2029 ഓടെ എണ്ണ ആവശ്യകത 10.56 കോടി ബാരൽ മാത്രമേ ഉണ്ടാകൂ എന്ന് രാജ്യാന്തര ഊർജ സംഘടന പ്രവചിക്കുന്നു. 2050 വരെ എണ്ണ അതിന്റെ വിപണി വിഹിതം നിലനിർത്തും.

പുനരുപയോഗിക്കാവുന്ന ഊർജം വളരുന്നുണ്ട്. പക്ഷേ അത് അടിസ്ഥാനപരമായി കൽക്കരിയെ മാത്രമേ വലുതായി മാറ്റിസ്ഥാപിക്കുന്നുള്ളൂ. ഒപെക്കിന്റെ വീക്ഷണത്തിൽ, വികസ്വര ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ എണ്ണ വിജയിക്കുന്നു. ഉപഭോഗം 85 ലക്ഷം ബാരൽ മാത്രമേ കുറയുന്നുള്ളൂ. 20 ശതമാനത്തിൽ താഴെയാണിത്. എണ്ണ ഏതാണ്ട് എല്ലാ മേഖലകളിലും വിജയം നേടുന്നു, വൈദ്യുതി ഉത്പാദനത്തിൽ ചെറിയൊരു ഇടം മാത്രമേ എണ്ണക്ക് നഷ്ടപ്പെടുന്നുള്ളൂ. അതേസമയം റോഡ്, കടൽ, വ്യോമ യാത്ര, പെട്രോകെമിക്കൽസ്, വ്യവസായം, ഗാർഹിക, വാണിജ്യ ഉപയോഗം എന്നിവയിൽ അത് വർധിച്ചുകൊണ്ടിരിക്കുന്നു.

 

---- facebook comment plugin here -----

Latest