Connect with us

National

എല്ലാം തികഞ്ഞ സംവിധാനങ്ങളില്ല; കൊളീജിയം മികച്ചത്: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

. ജുഡീഷറി സ്വതന്ത്രമാകണമെങ്കില്‍ ബാഹ്യ സ്വാധീനങ്ങളില്‍ നിന്ന് അതിനെ അകറ്റിനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി |  ജഡ്ജിമാരെ നിയമിക്കുന്നതിനായി വികസിപ്പിച്ചെടുത്ത കൊളീജിയം സംവിധാനം ഏറ്റവും മികച്ചതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്. എല്ലാ സംവിധാനങ്ങളും എല്ലാം തികഞ്ഞതല്ല. എന്നാല്‍ തങ്ങള്‍ വികസിപ്പിച്ചെടുത്തതില്‍ ഏറ്റവും മികച്ച സംവിധാനമാണ് കൊളീജിയം സംവിധാനമെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. ജുഡീഷറി സ്വതന്ത്രമാകണമെങ്കില്‍ ബാഹ്യ സ്വാധീനങ്ങളില്‍ നിന്ന് അതിനെ അകറ്റിനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു

കേസുകള്‍ തീര്‍പ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍നിന്ന് സമ്മര്‍ദമില്ല. ന്യായാധിപനായുള്ള 23 വര്‍ഷത്തിനിടെ ഒരു കേസ് എങ്ങനെ തീരുമാനിക്കണമെന്ന് ആരും തന്നോട് പറഞ്ഞിട്ടില്ല. തങ്ങളുടെ അഭിപ്രായങ്ങളില്‍ വ്യത്യാസമുണ്ടാകുമെങ്കിലും നിയമമന്ത്രിയുമായുള്ള പ്രശ്നത്തില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

Latest