Connect with us

aryan khan

'ഫ്‌ലോക്‌സിനോസിനിഹിലിപ്പിലിഫിക്കേഷന്‍' അല്ല, 'ഗൂലിഷ് എപികരിക്കസി'; ആര്യന്‍ ഖാനെ പിന്തുണക്കാന്‍ പുതിയ വാക്ക് ഉപയോഗിച്ച് തരൂര്‍

ഇത്തവണ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് പിന്തുണ അര്‍പ്പിച്ച് ട്വീറ്റ് ചെയ്യവെയാണ് ശശി തരൂര്‍ പുതിയ വാക്ക് ഉപയോഗിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി | കടുകട്ടിയുള്ള ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിനെ ഞെട്ടിക്കുന്ന പതിവ് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി. ഇത്തവണ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് പിന്തുണ അര്‍പ്പിച്ച് ട്വീറ്റ് ചെയ്യവെയാണ് ശശി തരൂര്‍ പുതിയ വാക്ക് ഉപയോഗിച്ചത്.

ഷാരൂഖ് ഖാനും മകനും സംഭവിച്ച ദൗര്‍ഭാഗ്യത്തില്‍ ആളുകള്‍ സന്തോഷിക്കുന്നതിനെ ശശി തരൂര്‍ വിമര്‍ശിച്ചു. ഈ ട്വീറ്റിലാണ് ഗൂലിഷ് എപികരിക്കസി എന്ന വാക്ക് തരൂര്‍ ഉപയോഗിച്ചത്. ശവശരീരം ഭക്ഷിക്കുന്ന ദുഷ്ടന്‍ എന്നാണ് ഗൂലിഷ് എന്ന വാക്കിന്റെ അര്‍ഥം. മറ്റുള്ളവരുടെ വീഴ്ചയില്‍ സന്തോഷം കണ്ടെത്തുന്നവര്‍ എന്നാണ് എപികരിക്കസി എന്ന വാക്ക് സൂചിപ്പിക്കുന്നത്.

താന്‍ ഒരു തരത്തിലുമുള്ള ലഹരി മരുന്നുകളുടെ ആരാധകനല്ലെന്നും ഇതുവരെ ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചിലര്‍ ഷാരൂഖ് ഖാന് എതിരെ മകന്റെ അറസ്റ്റിന്റെ പേരില്‍ വേട്ടയാടുകയാണ്. അദ്ദേഹത്തോട് കുറച്ച് സഹാനുഭൂതി കാണിക്കണം. നിരാശയോടെ ഒരു 23 കാരന്റെ മുഖം താഴേണ്ടതില്ലെന്ന് തരൂര്‍ പിന്തുണ പ്രഖ്യാപിച്ചു.

---- facebook comment plugin here -----

Latest